തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാനായി നിയമസഭ നേരത്തെ പാസാക്കിയിരുന്ന ബില്ലിലാണ് ഗവർണർ ഇന്ന് ഒപ്പുവച്ചത്. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വാർഡ് വിഭജനനത്തിനായി മൂന്നാഴ്ച മുൻപ് കേരള സർക്കാർ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ എ ഷാജഹാൻ ആണ് ഈ ഡീലിമിറ്റേഷൻ കമ്മീഷന്റെ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ കെ വാസുകി, കെ ബിജു, രത്തൻ ഖേൽക്കർ, എസ് ഹരികിഷോർ എന്നിവരെ അംഗങ്ങൾ ആക്കിയാണ് കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.
Discussion about this post