ശ്രീനഗർ:ജമ്മു- കശ്മീർ കത്വ ജില്ലയിലെ മചേഡിയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്.
ഏറ്റുമുട്ടലിൽ ആദ്യം 4 സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ 1 സൈനികൻ രാത്രിയോടെ വീരമൃത്യു വരിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. കൂടുതൽ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. ഞായറാഴ്ച രജൗരിയിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു
Discussion about this post