തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച നടന്നിട്ടുണ്ടെന്ന വിലയിരുത്തലുമായി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ രീതിയിൽ കുറവ് വന്നിട്ടുണ്ട് . സമുദായങ്ങൾക്കിടയിൽ ഉയർന്നു വന്ന അതൃപ്തി തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും സി പി ഐ വിലയിരുത്തി. ഇത് കൂടാതെ പിണറായി സർക്കാരിന്റെ എതിരായുള്ള കടുത്ത ഭരണവിരുദ്ധ വികാരവും തോൽവിക്ക് കാരണമാണെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.
മുഖ്യമന്ത്രിയുടെ ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉയർന്നു വന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ ഇടത് പക്ഷത്തിന് ജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ . ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിനെ തുടർന്ന് ബിനോയ് വിശ്വം അടക്കമുള്ള സി പി എം നേതാക്കൾ രൂക്ഷ വിമർശനമാണ് സി പി എമ്മിന്റെ ശൈലിക്കെതിരെ നടത്തുന്നത്. ശൈലി മാറ്റേണ്ടതുണ്ട് എന്ന് തുറന്നു പറഞ്ഞു കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു
Discussion about this post