ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികർക്ക് ആദരാഞ്ജലി നേർന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് . സംഭവത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും സമാധാനവും കൊണ്ടുവരാൻ സൈനികർ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. കത്വയിലെ ബദ്‌നോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ അഞ്ച് സൈനികർ നഷ്ടപ്പെട്ടു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രാജ്യം മുഴുവൻ ഈ സമയം അവരോടൊപ്പമുണ്ട്. മേഖലയിൽ ക്രമസമാധാനം നടപ്പിലാക്കാൻ സൈന്യം സജ്ജമാണ് . ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു എന്ന് രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കത്വ ജില്ലയിലെ മചേഡിയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു വരിച്ചത്. സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെ കുന്നിൻമുകളിൽ നിന്നും സൈനിക വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്ത ശേഷം ഗ്രനേഡുകൾ വലിച്ചെറിയുകയായിരുന്നു.
Discussion about this post