തിരുവനന്തപുരം : ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെ നഷ്ടത്തിലായ ബാങ്കുകളിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇങ്ങനെ പോയാൽ കേരളത്തിലെ മുഴുവൻ സഹകരണ ബാങ്കുകളും പൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
2022-23 സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡ് ഇന്‍സ്‌പെക്ഷന്‍ പ്രകാരം കേരള ബാങ്കിന്റെ ക്ലാസ്സിഫിക്കേഷന്‍ നിലവിലെ ബി യില്‍ നിന്നും സി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയ സംഭവത്തിൽ നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നബാര്‍ഡിന്റെ വായ്പാ നിരീക്ഷണ സംവിധാന (CMA) വ്യവസ്ഥകള്‍ പ്രകാരം, സി ഗ്രേഡ് റേറ്റിംഗ് ഉള്ള ബാങ്കുകള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപ മാത്രമാണ്. ആ പരിധിയിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോൾ കേരളാ ബാങ്ക്.
വര്‍ഷാവര്‍ഷം ഇന്‍സ്‌പെക്ഷന്‍ നടത്തുന്നില്ല. ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി (NPA) 11 ശതമാനത്തിന് മുകളിലേക്ക് പോയി, ഭരണസമിതിയില്‍ പ്രൊഫഷണലുകള്‍ ഇല്ല, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകള്‍ കിട്ടാക്കടമായി മാറുന്നു തുടങ്ങിയ വസ്തുതകൾ കണ്ടെത്തിയതിനാലാണ് കേരളാ ബാങ്കിനെ സി ക്യാറ്റഗറിയിലേക്ക് തരം താഴ്ത്തിയത്.
ജില്ലാ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് മുന്‍പ് ഒരു തവണ മാത്രമാണ് വയനാട് ജില്ലാ ബാങ്ക് സി കാറ്റഗറി ആയത്. അല്ലാതെ ഒരു ജില്ലാ ബാങ്കും സി കാറ്റഗറിയില്‍ ആയിട്ടില്ല ഇത്തരത്തിൽ ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിച്ചത് കൊണ്ട് ഇപ്പോൾ മുഴുവൻ ജില്ലാ ബാങ്കുകളും സി ക്യാറ്റഗറിയിലേക്ക് പോയിരിക്കുകയാണെന്നും, ഇത് ഗൗരവകരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സഹകരണ മേഖല കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്നും വി ഡി സതീശൻ തുറന്നു പറഞ്ഞു.
Discussion about this post