ദില്ലി: കത്വ ഭീകരാക്രമണത്തിൽ ശക്തമായ ഉൾപെട്ടവർക്കെതിരെ ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് ഇന്ത്യ. സാഹചര്യങ്ങളുടെ തൽസ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാക് അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറാൻ മേഖലയുടെ ചുമതലയുള്ള കമാൻഡറുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചർച്ചയും നടത്തിയിരുന്നു.
ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനിടെ ജമ്മു കശ്മീർ ദോഡയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരും. മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയിൽ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എൻഐഎ ഉടൻ ഏറ്റെടുത്തേക്കും.
സർജിക്കൽ സ്ട്രൈക്ക് മാതൃകയിൽ ആക്രമണം ഉണ്ടാകുമോ, ഗാൽവാൻ വാലിയിൽ നടന്നത് പോലെ ഇന്ത്യ തിരിച്ചടിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
Discussion about this post