ന്യൂഡൽഹി:തനിക്ക് പണത്തേക്കാളുപരിയാണ് ചില മൂല്യങ്ങൾ എന്ന് വീണ്ടും തെളിയിച്ച് രാഹുൽ ദ്രാവിഡ്. ലോക കപ്പ് ജയിച്ചതുമായി ബന്ധപ്പെട്ട് ബി സി സി ഐ നൽകിയ 2.5 കോടിയുടെ അധിക ബോണസ് വേണ്ടെന്ന് വച്ചാണ് രാഹുൽ ദ്രാവിഡ് വീണ്ടും ആരാധകരെ ഞെട്ടിച്ചത്.
“തൻ്റെ ബാക്കിയുള്ള സപ്പോർട്ട് സ്റ്റാഫിന് (ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്) ലഭിച്ച ബോണസ് തുക മാത്രമേ രാഹുലിന് വേണ്ടിയിരുന്നുള്ളൂ . ഞങ്ങൾ അദ്ദേഹത്തിൻ്റെ വികാരങ്ങളെ മാനിക്കുന്നു,” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
2018 ലെ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിലും സമാനമായ ഒരു അഭിപ്രായം ദ്രാവിഡ് ഉന്നയിച്ചിരുന്നു. ദ്രാവിഡിൻ്റെ സ്ഥാനത്തിനനുസരിച്ച് അദ്ദേഹത്തിന് 50 ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 20 ലക്ഷം രൂപയും, ഓരോ കളിക്കാർക്കും 30 ലക്ഷം രൂപ വീതവും നൽകാമെന്ന് ബി സി സി ഐ തീരുമാനിച്ചപ്പോൾ, അദ്ദേഹം ആ ഫോർമുല നിരസിക്കുകയായിരുന്നു. ബിസിസിഐ എല്ലാവർക്കും തുല്യമായി അവാർഡ് നൽകണമെന്നായിരുന്നു അപ്പോഴും ദ്രാവിഡിൻ്റെ ആവശ്യം.
Discussion about this post