ജെയ്പൂര്‍: രാജസ്ഥാനില്‍ പാക് ചാരന് സൈനിക വിവരം ചോര്‍ത്തി നല്കാന് ശ്രമിച്ചതിന് മൂന്നു പേര് അറസ്റ്റിലായി. തപാല്‍ പോസ്റ്റല്‍ ജീവനക്കാരാണ് ഇവരെല്ലാം. സൈന്യവുമായി ബന്ധപ്പെട്ട കത്തുകളും രേഖകളും ഇവര്‍ പാക് പൗരന് കൈമാറിയെന്നാണ് വിവരം
പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബര്‍മര്‍, ജയ്സാല്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പാക് ചാരന് സൈനിക വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ചെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് മൂവരെയും പിടികൂടിയതെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി അറിയിച്ചു. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മാസ്റ്റര്‍ കിഷന്‍പാല്‍ സിംഗും പിടിയിലായവരില്‍ ഉള്‍പ്പെടും.
രേഖകള്‍ കൈമാറിയതിന് എത്ര രൂപ പ്രതിഫലം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post