ആലപ്പുഴ : ‘ആവേശം’ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിനെ അനുകരിച്ച് പിറന്നാൾ ആഘോഷം നടത്തിയവരെ തിരഞ്ഞിറങ്ങി പോലീസ്. പിറന്നാൾ കേക്ക് മുറിക്കാനായി വാൾ ഉപയോഗിച്ചതാണ് പോലീസ് കേസെടുക്കാൻ കാരണമായത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ നാലംഗ സംഘത്തെ തിരക്കി ഇറങ്ങിയിരിക്കുകയാണ് പോലീസ്.
കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ പ്രതിയായ ചെങ്ങന്നൂർ സ്വദേശി ഉൾപ്പെടെയുള്ളവരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാളെ നേരത്തെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നതാണ്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ കാറിനു മുകളിൽ കേക്ക് വെച്ച് വാൾ ഉപയോഗിച്ച് മുറിച്ചു കൊണ്ട് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
Discussion about this post