വിയന്ന :ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെയാണ്, യുദ്ധത്തെയല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് യുദ്ധത്തെ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിയന്നയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
21ാം നൂറ്റാണ്ടിൽ ആഗോള നേതൃത്വത്തിനായുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. രാജ്യം ഏറ്റവും വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഏറ്റവും ഉയർന്ന നാഴികക്കല്ലുകളിൽ എത്തിച്ചേരുന്നതിനും കഠിനമായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ അറിവും വൈദഗ്ധ്യവും പങ്കിടുന്നു. ഞങ്ങൾ ‘യുദ്ധ’ (യുദ്ധം) നൽകിയില്ല, ലോകത്തിന് ‘ബുദ്ധനെ’ നൽകി. ഇന്ത്യ എല്ലായ്‌പ്പോഴും സമാധാനവും സമൃദ്ധിയും നൽകാനാണ് ആഗ്രഹിക്കുന്നത്. അത് തന്നെയാണ് ഇന്ത്യ ലോകത്തിന് നൽകുന്നതും. അതിനാൽ ഇന്ത്യ അതിനെ ശക്തിപ്പെടുത്താൻ പോകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
റഷ്യ ഉൾപ്പെടെയുള്ള ദ്വിരാഷ്ട്ര പര്യടനത്തിനിടെ ഓസ്ട്രേലിയയിൽ വച്ചാണ് പ്രധാനമന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്. മോസ്‌കോയിൽ, പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഓസ്ട്രിയൻ സന്ദർശനമാണ് മോദിയുടെ ഓസ്ട്രിയ സന്ദർശനം . ഈ നീണ്ട കാത്തിരിപ്പ് ഒരു ചരിത്ര നിമിഷത്തിൽ അവസാനിച്ചു . ഇന്ത്യയും ഓസ്ട്രിയയും അവരുടെ സൗഹൃദത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ് എന്ന് മോദി ചൂണ്ടിക്കാട്ടി.
Discussion about this post