ചെന്നൈ: തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികളിലൊരാളാണ് അനുഷ്‌ക ഷെട്ടി. വളരെ സെലക്ടീവയാ താരത്തിന്റെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ഏറെ ആരാധകരാണുള്ളത്.നാൽപ്പത്തിരണ്ട് വയസുകാരിയായ അനുഷ്‌ക ഇപ്പോഴും അവിവാഹിതയാണ്.താരം ഈ ഇടെ ആയി സോഷ്യൽമീഡിയയിലും സിനിമകളിലും അത്ര സജീവമല്ല. പ്രിയതാരത്തിന് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു.
തനിക്ക് ഒരു അപ്പൂർവ്വ രോഗം ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.’എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ സാധിക്കില്ല. കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ച് തറയിൽക്കിടന്ന് ഉരുളുകയാണ്, ഷൂട്ടിങ് പലതവണ നിർത്തിവെക്കേണ്ടി വന്നു’അഭിമുഖത്തിൽ അനുഷ്‌ക പറഞ്ഞു.
സ്യൂഡോബൾബർ അഫക്ട് എന്നറിയപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയെക്കുറിച്ചാണ് അനുഷ്‌ക പറഞ്ഞത്. ഇത് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. അനുഷ്‌ക അഭിമുഖത്തിൽ പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post