കൊച്ചി: പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബിന്റെ പേര് പ്രഖ്യാപിച്ചു. ‘ഫോഴ്‌സാ കൊച്ചി’ എന്നാണ് പേര്.ഒരു പുതിയ അദ്ധ്യായം കുറിക്കാൻ ‘ഫോഴ്‌സാ കൊച്ചി’ കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!,” പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക കുറിപ്പിൽ വിവരിക്കുന്നു.
ലീഗിൽ മത്സരിക്കുന്ന ആറ് ടീമുകളിലൊന്നായ കൊച്ചി എഫ്സിയിലാണ് ദമ്പതികൾക്ക് നിക്ഷേപം.ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന സൂപ്പർ ലീഗ് 60 ദിവസം നീണ്ടുനിൽക്കും.കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്
കഴിഞ്ഞ ആഴ്ചയാണ് കൊച്ചി ടീമിന് പേര് വേണമെന്ന് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരോട് ആവശ്യപ്പെട്ടത്. ഓരോ ക്ലബ്ബിൻറെ പേരിലും ഒരു കഥയുണ്ട്. നിങ്ങൾക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പർ ലിഗ് കേരളയിൽ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലൻ പേര്. കൊച്ചിക്കും ഞങ്ങൾക്കും ഒരുപോലെ ചേരുന്ന പേര് എന്നായിരുന്നു പൃഥ്വി പേസ്ബുക്കിൽ കുറിച്ചത്.
Discussion about this post