ന്യൂഡൽഹി :ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം ഇന്ന് .പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ പ്രധാന മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ജൂലൈ 10 നായിരുന്നു വോട്ടെടുപ്പ് നടന്നത്.
ബീഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവ അടങ്ങുന്ന പ്രതിപക്ഷമായ ഇൻഡി സഖ്യവും സീറ്റുകൾക്കായി മത്സരിക്കുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന അസംബ്ലി മണ്ഡലങ്ങൾ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല (പശ്ചിമ ബംഗാൾ) . ഡെഹ്റ, ഹാമിർപൂർ, നലഗഡ് (ഹിമാചൽ പ്രദേശ്); ബദരീനാഥ്, മംഗ്ലൂർ (ഉത്തരാഖണ്ഡ്); ജലന്ധർ വെസ്റ്റ് (പഞ്ചാബ്); രൂപൗലി (ബീഹാർ); അമർവാര (മദ്ധ്യപ്രദേശ്),വിക്രവണ്ടി എന്നിവയാണ്.
Discussion about this post