ന്യൂഡൽഹി :യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി ടെലിഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ . ഇന്ത്യ-യുഎസ് ബന്ധങ്ങളും മറ്റ് ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഇന്ത്യ-യുഎസ് സമഗ്ര ആഗോള സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിനും ‘കൂട്ടായി’ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്തു എന്നാണ് സൂചന .
തന്ത്രപരവും സുരക്ഷാ താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള’ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് അടുത്ത് പ്രവർത്തിക്കാൻ രണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും സമ്മതിച്ചതായിവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാറ്റോ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിലെ അസ്വാരസ്യങ്ങളുടെ ചില സൂചന ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ സംസാരിച്ചത് .
Discussion about this post