ന്യൂഡൽഹി:ഭാരതീയ ജനതാ പാർട്ടി വ്യത്യസ്തതയുള്ള പാർട്ടിയാണെന്നും അതുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആവർത്തിച്ച് നേടിയതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസ് ചെയ്ത തെറ്റുകൾ ബിജെപി ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് ചെയ്തിരുന്നത് ഞങ്ങൾ തുടരുകയാണെങ്കിൽ, അവരുടെ പരാജയവും ഞങ്ങളുടെ വിജയവും കൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഞങ്ങൾ വ്യത്യസ്തതയുള്ള പാർട്ടിയാണെന്ന് അദ്വാനിജി പറയാറുണ്ടായിരുന്നു. മറ്റ് പാർട്ടികളിൽ നിന്ന് നമ്മൾ എത്രമാത്രം വ്യത്യസ്തരാണെന്ന് മനസ്സിലാക്കണം.രാഷ്ട്രീയം സാമൂഹികവും സാമ്പത്തികവുമായ മാറ്റം കൊണ്ടുവരാനുള്ള ഉപകരണമാണെന്ന് അംഗങ്ങൾ മനസിലാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.നമ്മൾ (ബിജെപി) അഴിമതി രഹിത രാജ്യം സൃഷ്ടിക്കണമെന്നും അതിനായി ഒരു പദ്ധതി തയ്യാറാക്കണമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാർട്ടിക്ക് അധികാരം നിലനിർത്താൻ കഴിയുന്ന തരത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളും സന്ദർശിച്ച് സംഘടനയെ ശക്തിപ്പെടുത്തണമെന്ന് ഗോവ ബി.ജെ.പി കേഡർമാർക്ക് നൽകിയ സന്ദേശത്തിൽ ഗഡ്കരി അഭ്യർത്ഥിച്ചു.
Discussion about this post