കോഴിക്കോട്: പി എസ് സി വിവാദത്തിൽ, യുവ നേതാവ് പ്രമോദ് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വെട്ടിലായി സി പി ഐ എം . കോഴ വിവാദത്തിൽ നടന്നതെന്തെന്ന കാര്യമായ അന്വേഷണം പോലും നടത്താതെ യുവ നേതാവിനെ പുറത്താക്കിയത് ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന വാദമാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്
അതേസമയം എന്താണ് പ്രമോദ് നടത്തിയ പാർട്ടി വിരുദ്ധ പ്രവർത്തനമെന്നതും കോഴക്കേസിന്റെ ചുരുൾ ആരഴിക്കുമെന്നതും ബാക്കിയാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് എങ്ങിനെ കരകയറാമെന്ന് തലകുത്തി നിന്ന് ചർച്ച നടത്തുമ്പോഴാണ് ഇടിത്തീയായി കോഴ ആരോപണം.
ആരാണ് കൊടുത്തതെന്നും എന്തിനാണ് കോഴ കൊടുത്തതെന്നും വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടറുടെ വീടിനു മുന്നിൽ പ്രമോതും അമ്മയും കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. ഇതോടു കൂടി പ്രമോദിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി
കുറേ നാളായി ജില്ലയിൽ പാർട്ടിക്കെതിരെ പുകയുന്ന റിയൽ എസ്റ്റേറ്റ്-മാഫിയ ബന്ധങ്ങൾ പ്രമോദ് വെളിപ്പെടുത്തുമോയെന്ന ആശങ്കയാണ് നടപടി നീളാൻ കാരണം എന്നാണ് പറയപ്പെടുന്നത് . മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാന നേതൃത്വവും കർശനമായി ഇടപെട്ടതാണ് പെട്ടെന്നുള്ള നടപടിക്ക് പിന്നിൽ.
Discussion about this post