ഗാന്ധിനഗർ : എട്ട് കാരറ്റ് വജ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നിർമ്മിച്ച് കരകൗശല വിദഗ്ധർ. ഗുജറാത്തിലെ സൂറത്തിലെ ഒരു വജ്രനിർമ്മാണ കമ്പനിയിലെ കരകൗശല വിദഗ്ധർ ആണ് പ്രധാനമന്ത്രിയുടെ ചിത്രം നിർമ്മിച്ചത്. നഗരത്തിൽ നടന്ന പ്രദർശനത്തിൽ ഈ രത്നം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വജ്രം ഏകദേശം 20 കരകൗശല വിദഗ്ധർ ചേർന്നാണ് ഒരുക്കിയത്. അതും ഒരു മാസത്തിനുള്ളിലാണ് അവർ ഇത് തയ്യാറാക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ’ മാതൃകയിലാണ് വജ്രം സൃഷ്ടിച്ചതെന്നും ഇത് പരിസ്ഥിതി സൗഹൃദമാണെന്നും കമ്പനി മാനേജർ പറഞ്ഞു.
എസ്‌കെ കമ്പനിയാണ് വജ്ര നിർമ്മാണത്തിന് പിന്നിൽ. വജ്രം തുടക്കത്തിൽ 40 കാരറ്റ് ലെബ്രോൺ വജ്രത്തിലാണ് ഒരുക്കിയത്. എന്നാൽ ആകൃതിക്കായി മുറിച്ച് മിനുക്കിയ ശേഷം അതിന്റെ വലുപ്പം എട്ട് കാരറ്റായി കുറയ്ക്കുകയായിരുന്നു എന്നും കമ്പനി മാനേജർ കൂട്ടിച്ചേർത്തു.
Discussion about this post