മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മുംബൈ ജിയോ കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. അലങ്കരിച്ച കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അനന്ത് അംബാനി വിവാഹത്തിനെത്തിയത്.
രാത്രി 10.10നുള്ള ശുഭമുഹൂർത്തത്തിലായിരുന്നു അനന്ത് രാധികയെ ജീവിതസഖിയാക്കിയത്. അനന്തിനെ സഹോദരി ഇഷ, സഹോദരൻ ആകാശ്, ആകാശിന്റെ ഭാര്യ ശ്ലോക എന്നിവർ ചേർന്നാണ് വിവാഹ വേദിയിലേക്ക് സ്വീകരിച്ചത് .അമ്മ നിത അംബാനി ഗണേശ വിഗ്രഹം ആലേഖനം ചെയ്ത വിളക്കുമായി മുന്നിൽ നടന്നാണ് അനന്തിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. ലോകത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിനു സാക്ഷിയായിരുന്നു.
ആഡംബര വിവാഹമെന്നും പണത്തിന്റെ അഹങ്കാരമെന്നും പലരും വിമർശിച്ച് എങ്കിലും അംബാനിയുടെ ആസ്തിക്കനുസരിച്ച വിവാഹച്ചിലവേ അല്ല എന്ന് മറ്റു ചിലർ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി. വിവാഹ ചടങ്ങുകൾ പുരോഗമിക്കുമ്പോഴും അനന്തിൻ്റെ വണ്ണക്കൂടുതൽ ചർച്ചയായി. പണം മോഹിച്ചാണ് രാധിക,അനന്തിനെ വരനായി സ്വീകരിച്ചത് എന്ന് വരെയായി വ്യാഖ്യാനങ്ങൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ നിഷ എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇപ്പുറത്തു നിൽക്കുന്നത് ഒന്നിച്ചു കളിച്ചു വളർന്ന് പതിനൊന്നു വർഷം പ്രണയിച്ച
സുന്ദരനായ ഒരു ചെറുപ്പക്കാരനും അവന്റെ കാമുകിയും
അപ്പുറത്ത് നിൽക്കുന്നത് കോടി കണക്കിന് പണം കൊണ്ട് തടുത്തു നിർത്താൻ കഴിയാതിരുന്ന അസുഖം ബാധിച്ച ശരീരവുമായി അതേ ചെറുപ്പക്കാരനും പെൺകുട്ടിയും
അവർ വിവാഹിതരാവുകയാണ്
ലോകത്തെ മുഴുവൻ അറിയിച്ചു കൊണ്ട് ആ സ്ത്രീ അവൾ 11 കൊല്ലമായി പ്രണയിച്ചവനെ വിവാഹം ചെയ്യുകയാണ്
ഇതിൽ ചർച്ച ചെയ്യേണ്ടത് പണത്തെക്കാളും പ്രണയമാണ്…
ആ പെൺകുട്ടി ഇന്റർനെറ്റിലെ സഹോദരങ്ങൾ കണ്ടെത്തുന്ന പോലെ ഒരു സാധു വീട്ടിലെ അല്ല
അവളെ അവൻ പണം കൊടുത്തു വാങ്ങിയതുമല്ല
അംബാനി അല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ encore health care ന്റെ ഉടമയുടെ മകളാണ്
Dancer ആണ്,,,ന്യൂയോർക്കിൽ നിന്നും degree എടുത്ത നല്ലൊരു ജോലി ചെയ്യുന്ന rich and succesfull woman ആണ്..
പതിനൊന്നു കൊല്ലം മുന്നേ വാക്ക് കൊടുക്കുമ്പോൾ അവൾ കണ്ട സൗന്ദര്യം അവന്റെ മനസിനും സ്നേഹത്തിനും ഇന്നും അവൾക്ക് മാത്രം കാണാൻ കഴിയുന്നത് കൊണ്ടാണ് അവരിന്നു വിവാഹിതരാകുന്നത്..
ആ പ്രണയത്തെ ആണ് അവർ ലോകം അറിയിച്ചു ആഘോഷിക്കുന്നത്
മരണത്തെ അതിജീവിച്ചു വന്ന മകന്റെ ജീവിത വിജയത്തെ ആണ് സമ്പാദ്യത്തിന്റെ ഒരു പൊടി എടുത്തു അവര് കൊണ്ടാടുന്നത്
അത് കൊണ്ട് ms radhika merchant എന്ന പെൺകുട്ടിക്ക് നമ്മുടെ സഹതാപം വേണ്ട…
സ്നേഹിച്ച പുരുഷന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപെടുമ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോകുന്നവൾ ആയിരുന്നു ആ പെൺകുട്ടി എങ്കിൽ ഇതേ സഹോദരങ്ങൾ അവളെ വറുത്തു എടുത്തേനേ…
And she had the choice and position to do that..
But she chose to stay
For love and commitment.
ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ ആഘോഷമായി ഇത് മാറുമ്പോൾ
We shud be proud
ഇങ്ങനത്തെ പ്രണയങ്ങൾ ഇങ്ങനെ തന്നെ ആണ് ആഘോഷിക്കപ്പെടേണ്ടത്
This is the celebration of beautiful love❤️
((((ഇതൊക്കെ ഒന്ന് internet പരതിയാൽ കിട്ടുന്ന വിവരങ്ങൾ ആണ്
But നമുക്ക് അതിനുള്ള നേരം ഇല്ലാലോ 🤷🤷)))))
Discussion about this post