തിരുവനന്തപുരം : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയ്ക്കായുള്ള രക്ഷാദൗത്യം അതിനിർണായക ഘട്ടത്തിൽ. തണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഇറക്കിയുള്ള പരിശോധനയിൽ ജോയിയെ കണ്ടെത്തിയതായി സൂചന.സ്ഥിരീകരണത്തിനായി മുങ്ങൾ വിദഗ്ധർ ടണലിന് അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ജോയിയെ കണാതായതിന് ഏതാണ്ട് 10 മീറ്റർ ദൂരത്തായാണ് ശരീരഭാഗം ദൃശ്യങ്ങളിൽ പതിഞ്ഞത്. ആ ഭാഗം കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. സ്കൂബാ സംഘം അവിടേക്കെത്തിയാൽ മാത്രമേ ക്യാമറയിൽ പതിഞ്ഞത് ജോയിയാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് ദൗത്യസംഘം വ്യക്തമാക്കി. ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൻറെ അടിസ്ഥാനത്തിൽ ജോയിയെ കണ്ടെത്താനാകുമോയെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്.
തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ 25 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിൻറെ നേതൃത്വത്തിൽ ആണ് തിരച്ചിൽ പുരോഗമിക്കുന്നത്. . ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തിരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാലാണ് തിരച്ചിൽ ഇത്രയും ദുഷ്കരമായത്. ഏറ്റവുമൊടുവിലായി ക്യാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തിയപ്പോഴാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
Discussion about this post