തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുകയാണ്. ദൗത്യം 28 -ാം മണിക്കൂറിൽ എത്തിയിട്ടും ജോയിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ക്യാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ കണ്ടത് ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു. മനുഷ്യശരീരഭാഗമെന്ന് തോന്നിച്ചത് ചാക്കിൽ കെട്ടിയ മാലിന്യങ്ങളാണെന്നും രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു.
രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകി. രക്ഷാദൗത്യത്തിന് നാവികസേന എത്തും. കൊച്ചിയിൽ നിന്നുള്ള നേവി സംഘമാണ് തിരച്ചിലിന് തിരുവനന്തപുരത്തേക്ക്
എത്തുന്നത്. വൈകീട്ടോടെ നാവികസേന സ്ഥലത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നേവിയുടെ വിദ്ഗധരായ ഡൈവർമാർ ദൗത്യത്തിൽ പങ്കെടുക്കും.ഇറിഗേഷൻ വകുപ്പിന്റെ വാട്ടർ ജെറ്റ് പമ്പുകൾ എത്തിക്കുമന്നും അദ്ദേഹം പറഞ്ഞു.
ജോയിലെ കാണാതായ തുരങ്കകനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതിൽ ആദ്യ 100 മീറ്ററിൽ പരിശോധന കഴിഞ്ഞു.അവശേഷിക്കുന്നത് 57 മീറ്ററാണ്. അവസാന 17 മീറ്ററിൽ പരിശോധന ശക്തമാക്കാനാണ് എൻഡിആർഎഫിന്റെ തീരുമാനം.
Discussion about this post