മുംബൈ :ഇന്ന് രാജ്യം ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി . രാജ്യത്തെ ജനങ്ങളുടെ കഴുവുകൾക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയുടെ യുപിഐയും ആധുനിക ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറും കാരണം ആളുകളുടെ ജീവിത സൗകര്യം മെച്ചപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിൽ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ സെക്രട്ടേറിയറ്റായ ഐഎൻഎസ് ടവേഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയ്ക്കുള്ളതല്ലെന്ന് ചില രാഷ്ട്രീയക്കാർ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യയ്ക്ക് ഈ രാജ്യത്ത് പ്രവർത്തിക്കാനാവില്ലെന്ന മുൻവിധി അവർക്കുണ്ടായിരുന്നു . എന്നാൽ ഇപ്പോൾ ഇന്ത്യ ഡിജിറ്റൽ ഇടപാടിൽ കുതിച്ചുയരുകയാണ്. ഇന്ത്യയുടെ യുപിഐയും ആധുനിക ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറും കാരണം, ആളുകളുടെ ജീവിത സൗകര്യം മെച്ചപ്പെട്ടു. രാജ്യങ്ങളിലേക്ക് പണം അയക്കുന്നത് അവർക്ക് എളുപ്പമായി’ -എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മോദി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകമാണ് . ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്ത് വ്യവഹാരം സൃഷിടിക്കുകയാണ് മാദ്ധ്യമങ്ങളുടെ സ്വാഭാവിക ധർമ്മമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post