ഹരാരെ : അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരിക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിന് തകർപ്പൻ വിജയത്തോടെ പരിസമാപ്തി. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ 42 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ വെച്ച് നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടി.
167 റൺസ് ആയിരുന്നു ഇന്ന് നടന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ നേടിയിരുന്നത്. സഞ്ജു സാംസൺ 45 പന്തിൽ 58 റൺസ് നേടി. 12 പന്തുകളിലായി 26 നേടിയ ശിവം ദുബൈ ആണ് ടീമിനായി മികച്ച സ്കോർ നേടിയ രണ്ടാമത്തെ താരം. ശുഭ്മാൻ ഗിൽ 22 റൺസും നേടിക്കൊണ്ട് ടീമിന്റെ നില മെച്ചപ്പെടുത്തി.
നാലു വിക്കറ്റുകൾ നേടിക്കൊണ്ട് മുകേഷ് കുമാർ ആണ് ബൗളിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് നടന്ന നാല് മത്സരങ്ങളിലും ഇന്ത്യ ജയം ഉറപ്പിച്ചു.
Discussion about this post