രാജസ്ഥാൻ: പലതരത്തിലുള്ള കല്യാണ ഫോട്ടോഷൂട്ടുകൾ നമ്മൾ ഇപ്പോൾ കാണാറുണ്ട്. പരമാവധി വ്യത്യസ്തത കൊണ്ട് വരാൻ വേണ്ടിയും ശ്രദ്ധിക്കപ്പെടാനും വേണ്ടി എന്ത് ചെയ്യാനും പൊതുവെ ഇപ്പോൾ ആൾക്കാർക്ക് മടിയില്ല. അത്തരത്തിൽ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ശ്രമിച്ചതാണ് രാജസ്ഥാനിലെ യുവമിഥുനങ്ങൾ. നദിക്ക് കുറുകെയുള്ള മനോഹരമായ ഒരു പാലത്തിന്റെ മുകളിൽ വച്ച് ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു.
സംഭവം ബാക് ഗ്രൗണ്ട് ഒക്കെ അടിപൊളി ആയിരുന്നുവെങ്കിലും ചെറിയ ഒരു പ്രശ്നം ഉണ്ടായിരിന്നു. നദിക്ക് കുറുകെയുള്ള ഒരു റെയിൽവേ പാലമായിരിന്നു അത്. ഇന്ന് ഇവിടെ ഫോട്ടോഷൂട്ട് ഉണ്ട് എന്ന് സ്റ്റേഷനിൽ നിന്നും വിവരം കിട്ടിയതും ഇല്ല. ട്രെയിൻ അതിന്റെ സമയത്ത് തന്നെ പാലത്തിൽ എത്തി. ദമ്പതിമാർ നോക്കുമ്പോൾ മീറ്ററുകൾ അകലെ ട്രെയിൻ. താഴെ 90 അടി താഴ്ചയിൽ നദി. എന്ത് ചെയ്യും ? എടുത്ത് ചാടുക തന്നെ.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹരിമാലി സ്വദേശികളായ രാഹുൽ മേവാഡയും (22), ഭാര്യ ജാൻവിയുമാണ് (20) റെയില്‍വേ പാലത്തില്‍ കയറി ഫോട്ടോ ഷൂട്ടിന് മുതിര്‍ന്നത്. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് ദമ്പതികള്‍ അറിഞ്ഞത്. ഭയന്ന ഇരുവരും താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്
നിലവിൽ ഇപ്പോൾ സാരമായ പരിക്കുകളോടെ രണ്ടു പേരും ആശുപത്രിയിലാണ്
Discussion about this post