തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ അപകടത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന് വ്യക്തമാക്കി റെയിൽവേ. ആമയിഴഞ്ചാൻ തോടിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും റെയിൽവേ പരിസരത്ത് തോടിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ഫെൻസ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി . ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ച സംഭവത്തിൽ റയിൽവെയുടെ മേൽ പഴിചാരി രക്ഷപെടാൻ തിരുവനന്തപുരം മേയറും ഇടതുപക്ഷവും ശ്രമിക്കുന്നതിനിടെയാണ് വസ്തുതകൾ വ്യക്തമാക്കി റെയിൽവേ രംഗത്ത് വന്നിരിക്കുന്നത്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.
അതേസമയം വേണ്ട സജ്ജീകരണങ്ങൾ ഇല്ലാതെ ശുചീകരണ തൊഴിലാളിയെ മാലിന്യം നീക്കം ചെയ്യാൻ വിട്ട അധികൃതർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കണമെന്ന വാദവും ഉയർന്നു വരുന്നുണ്ട്.
Discussion about this post