ബീജിംഗ്: വെടിയേറ്റ് നിമിഷങ്ങൾക്കകം വായുവിലേക്ക് മുഷ്ടിചുരുട്ടി ആത്മവിശ്വാസത്തോടെ നിന്ന യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച ടീ ഷർട്ട് വൈറൽ. എന്നാൽ, ഈ ചിത്രമുള്ള ടീഷർട്ടുകളുടെ വിൽപന ചൈന തടഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.രാജ്യത്തെ ഇകൊമേഴ്‌സ് സൈറ്റുകളിൽ ആരംഭിച്ച വിൽപനയാണ് ചൈന തടഞ്ഞിരിക്കുന്നത്. വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകം തന്നെ ഈ ചിത്രം പതിച്ച ടീഷർട്ടുകൾ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇകൊമേഴ്‌സ് സൈറ്റുകളിൽ ലഭ്യമായിരുന്നു. 39 യുവാൻ (500 രൂപയോളം) ആയിരുന്നു വിലയിട്ടത്. എന്നാൽ, എന്തുകൊണ്ടാണ് ഇത് അധികൃതർ നീക്കം ചെയ്യിപ്പിച്ചത് എന്നത് വ്യക്തമല്ല.അമേരിക്കയിൽനിന്നടക്കം ടീഷർട്ടിനായി ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിച്ചത്.
അതേസമയം ,ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിവെപ്പിന് ശേഷം തനിക്കുണ്ടായ ഭീതിജനകമായ അനുഭവം ആദ്യമായി മാദ്ധ്യമങ്ങളോട് വിവരിക്കുക ആയിരുന്നു അദ്ദേഹം. യഥാർത്ഥമെന്ന് വിശ്വസിക്കാൻ പോലുമാകാത്ത ഒരു അനുഭവത്തിലൂടെയാണ് താൻ അന്നേ ദിവസം കടന്നുപോയതെന്നും ട്രംപ് പറഞ്ഞു
ശനിയാഴ്ച വൈകുന്നേരം 6.45നാണ് പെൻസിൽവാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകൾ വശത്ത് പരുക്കേറ്റത്.
Discussion about this post