ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പക്കൽ നിന്നും നീറ്റ്-യുജി ചോദ്യപേപ്പർ മോഷ്ടിച്ച പ്രധാന പ്രതിയെ പട്‌നയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് സിബിഐ. പേപ്പർ മോഷ്ടിക്കാൻ സഹായിച്ച ഇയാളുടെ കൂട്ടാളിയെയും ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു.
ഈ രണ്ട് അറസ്റ്റോടു കൂടെ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോർച്ച, ആൾമാറാട്ടം, മറ്റ് ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 14 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
ഹസാരിബാഗിലെ എൻടിഎ ട്രങ്കിൽ നിന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജംഷഡ്പൂരിലെ 2017 ബാച്ച് സിവിൽ എഞ്ചിനീയറായ പങ്കജ് കുമാറിനെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
Discussion about this post