തിരുവനന്തപുരം: കനത്ത മഴയിൽ കാറിനു മുകളിൽ മരം കടപുഴകി വീണ് തിരുവനന്തപുരത്ത് യുവതി മരിച്ചു. പേരൂര്‍ക്കടയിലെ വാഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായി ആപത്ത് സംഭവിച്ചില്ല. മോശം കാലാവസ്ഥയെ തുടർന്ന് മരം വീണപ്പോള്‍ തന്നെഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. തുടർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല
Discussion about this post