കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. സർവകലാശാലയ്ക്ക് കേസിൽ സംഭവിച്ച വീഴ്ചകളെ കുറിച്ചാണ് കമ്മീഷൻ അന്വേഷിച്ചത്. കമ്മീഷൻ ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോർട്ട് നൽകുക. രാവിലെ 11.30 മണിക്ക് അദ്ദേഹം രാജ്ഭവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .
രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പോൾ തന്നെ സിദ്ധാർത്ഥന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരിന്നു. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിൽ യൂണിവേഴ്സിറ്റി വലിയ തോതിലുള്ള ഉദാസീനത കാട്ടിയെന്ന് ആരോപണം ഉണ്ടായിരിന്നു.
Discussion about this post