പാലക്കാട്: സർക്കാർ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് യുവതിക്ക് കയ്യിൽ പാമ്പ് കടിയേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ രാത്രി മകൾക്ക് പനിയായിതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിയതാണ് ഗായത്രി. ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. ഇന്ന് രാവിലെ യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ തറയിൽ യൂറിൻ വീണു. അത് തുടക്കാൻ തുണി എടുക്കാൻ പോയ സമയത്താണ് ഗായത്രിയുടെ കയ്യിൽ പാമ്പ് കടിച്ചത്. ചൂലിനിടെയിലാണ് പാമ്പ് കയറി ഇരുന്നിരുന്നത്.
ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയുടെ അവസ്ഥ വളരെ ദയനീയമാണ് എന്ന് വാർഡ് മെംബർ ചൂണ്ടിക്കാട്ടി. പെരുച്ചാഴിയും എലിയും ഉൾപ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാർഡ് മെംബർ പറഞ്ഞു.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗായത്രിയുടെ ബന്ധു ആവശ്യപ്പെട്ടു. ഗായത്രിയുടെ ആരോഗ്യനിലയിൽ പ്രതിസന്ധിയില്ലെന്നും ബന്ധു കൂട്ടിച്ചേർത്തു.
Discussion about this post