ചണ്ഡീഗഡ് :വൻ പ്രഖ്യാപനവുമായി ഹരിയാന സർക്കാർ. മുൻ അഗ്നിവീറുകൾക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാർ ജോലികളിൽ അഗ്നിവീറുകൾക്ക് 10 ശതമാനം വരെ സംവരണം ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവാണ് സർക്കാർ പുറത്ത് ഇറക്കിയിരിക്കുന്നത്.ഹരിയാന പോലീസ് , സംസ്ഥാന സർക്കാർ ജോലികളിലാണ് സംവരണം ഏർപ്പെടുത്തിരിക്കുന്നത്. ഗ്രൂപ്പ് സി, ഡി ജോലികളിൽ മൂന്ന് വർഷത്തെ പ്രായപരിധി ഇളവുകൾ നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് പ്രഖ്യാപിച്ചു.
കൂടാതെ, സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5 ലക്ഷം വരെ പലിശ രഹിത വായ്പ നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. 2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്‌നിപഥ് സ്‌കീം അവതരിപ്പിച്ചിരുന്നത്. 17 നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാലുവർഷത്തേക്ക് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ് സ്‌കീം. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികരാണ് അഗ്‌നിവീർ എന്നറിയപ്പെടുന്നത്. പിന്നീട് അഗ്‌നിവീറുകളുടെ പ്രായപരിധി സർക്കാർ 23 വയസ്സായി നീട്ടിയിരുന്നു
Discussion about this post