മലയാള സിനിമയിലെ എക്കാലത്തെയും വലിയ പണം വാരിപ്പടമായ മഞ്ഞുമ്മേൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ചിദംബരം ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ‘പുഷ്പ’ ടീമിനൊപ്പം ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിച്ചാണ് വരാനിരിക്കുന്ന ചിദംബരത്തിന്റെ അടുത്ത പ്രോജക്ട് ഒരുങ്ങുന്നത്.
തൻ്റെ ഹിന്ദി അരങ്ങേറ്റം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും ചിത്രത്തിലെ താരങ്ങളെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലന്നും ചിദംബരം വെളിപ്പെടുത്തി. അല്ലു അർജുൻ നായകനായ പുഷ്പയുടെ നിർമ്മാതാക്കളായ പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ബാനറായ മൈത്രി മൂവി മേക്കേഴ്‌സിനൊപ്പമാണ് ചിദംബരത്തിന്റെ പുതിയ ചിത്രം എത്തുന്നത്.
2021ൽ പുറത്തിറങ്ങിയ ജാൻ എ മൻ ആണ് ചിദംബരം സംവിധാനം ചെയ്ത ആദ്യ ചിത്രം. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായിരുന്നു മഞ്ഞുമ്മേൽ ബോയ്സ്. നടൻ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് ആയിരുന്നു മഞ്ഞുമ്മേൽ ബോയ്സ് നിർമ്മിച്ചിരുന്നത്. 20 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം 200 കോടിയിലേറെ രൂപയാണ് നേടിയത്. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായും മഞ്ഞുമ്മേൽ ബോയ്സ് മാറിയിരുന്നു.
Discussion about this post