ജയ്പൂർ: 2100 വരെ ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് തുടരുമെന്ന യുഎന്നിന്റെ റിപ്പോർട്ടിന് പിന്നാലെ രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ബിജെപി എംഎൽഎ. നാല് ഭാര്യമാരും 36 കുട്ടികളും എന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യ ക്രമാധീതം കുതിച്ചുയരുകയാണെന്നും ജനസംഖ്യ നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ബി.ജെ.പി എം.എൽ.എ ആവശ്യപ്പെട്ടു.
‘നാലു ബീഗവും 36 കുട്ടികളും എന്ന രീതി ഒരിക്കലും അനുവദിക്കാൻ പാടില്ല. ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം രാജ്യത്തുടനീളം നടപ്പാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പാക്കുന്നു
Discussion about this post