ഭൂരിഭാഗം പേരും വായ്പയെ ആശ്രയിക്കുന്നവരാണ്. ഒരു വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനോ , ഒരു കാറു വാങ്ങനോ അങ്ങനെ അങ്ങനെ പല കാര്യങ്ങൾ കൊണ്ടാണ് നമ്മൾ ലോൺ എടുക്കാൻ ഒരുങ്ങുന്നത്. എന്നാൽ ചില സമയങ്ങളിൽ നമ്മുടെ ലോൺ അപേക്ഷ നിരസിക്കപ്പെട്ടാറുണ്ട്. ഉയർന്ന വരുമാനം ഉണ്ടെങ്കിൽ പോലും നിരസിക്കപ്പെട്ടാറുണ്ട് . എന്തുകൊണ്ടാണ് നിരസിക്കപ്പെടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാൽ കാരണം ഇതാണ്.
ലോണെടുക്കാൻ നിങ്ങൾക്ക് നിരവധി കടമ്പകൾ കടക്കേണ്ടി വരാറുണ്ട്. ഇതിൽ ഏറ്റവും വലിയ കടമ്പ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ തന്നെയാണ്. ക്രെഡിറ്റ് സ്കോർ കൃത്യമാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഏത് ധനകാര്യ സ്ഥാപനങ്ങളും ലോൺ അനുവദിക്കൂ. ഇതുപയോഗിച്ചാണ് നമുക്ക് എത്ര ലോൺ അനുവദിക്കാനാകും, തിരിച്ചടവ് കാലാവധി എത്രയാണ്, എത്രയാകും പലിശനിരക്ക് എന്നീ കാര്യങ്ങൾ നിർണയിക്കുക
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക എന്നതാണ് മറ്റൊരു കാര്യം. ഓരോ ബാങ്കിനും വ്യത്യസ്ത രീതിയിലാണ് യോഗ്യതാ മാനദണ്ഡങ്ങൾ . മിനിമം വരുമാനം, താമസിക്കുന്ന പ്രദേശം, പ്രായം മുതലായവ പോലുള്ള കാര്യങ്ങൾ ബാങ്കുകൾ പരിഗണിക്കും ഈ കാരണത്താലും ലോൺ അപക്ഷേ നിരസിക്കപ്പെടാം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം തെറ്റായ രേഖകൾ നൽകിയാൽ ലോൺ നിരസിക്കും. കൊടുക്കുന്ന രേഖകൾ ശരിയായ ഡോക്യുമെന്ററികളാണോ നൽക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
Discussion about this post