മഞ്ഞു കാലം ആയാൽ എല്ലാവരുടെയും ഏറ്റവും വലിയ ടെൻഷൻ എന്നത് ചുണ്ട് വരണ്ടുപൊട്ടുന്നതാണ്. അതിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. നിർജ്ജലീകരണവും തണുത്ത കാറ്റ് ഏൽക്കുന്നത് കൊണ്ടുമൊക്കെ ഇങ്ങനെ സംഭവിക്കാം . ഇത് തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ നോക്കാം .
ലിപ് ബാം പുരട്ടുക
ജലാംശം നിലനിർത്താൻ പറ്റാത്തതാണ് ചുണ്ടു വരണ്ടു പോവുന്നതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ജലാംശം നിലനിർത്താൻ ചുണ്ടിൽ ലിപ് ബാം പുരട്ടുന്നത് നല്ലതാണ്. എസ്പിഎഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കുകയും ചെയ്യും.
ഷിയ ബട്ടർ
ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ് ഷിയ ബട്ടർ . ഇവ പുരട്ടുന്നതിലൂടെ ചുണ്ടുകളുടെ വരൾച്ചയെ അകറ്റാനും ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും സഹായിക്കും.
നെയ്യ്
ചുണ്ടിൽ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും വരൾച്ച മാറാൻ സഹായിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാൻ ഗുണം ചെയ്യും.
തേൻ
പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ് തേൻ. അതിനാൽ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാൻ തേൻ സഹായിക്കും. ഇതിനായി തേൻ നേരിട്ട് ചുണ്ടിൽ തേച്ച് മസാജ് ചെയ്യാം.
പഞ്ചസാര
ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
റോസ് വാട്ടർ
ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
കറ്റാർവാഴ ജെൽ
വിണ്ടുകീറിയ ചുണ്ടുകളെ സംരക്ഷിക്കാൻ കറ്റാർവാഴ ജെല്ലും ഉപയോഗിക്കാം. ഇതിനായി കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം.
Discussion about this post