ശരിയായ ശരീരഭാരം നിലനിർത്തണമെന്നും മികച്ച ആരോഗ്യം നിലനിർത്തണമെന്നും ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. ഇതിനായി കൃത്യമായ ഡയറ്റും നല്ല രീതിയിലുള്ള വ്യായാമവും പിന്തുടരുന്ന നിരവധി പേരുണ്ട്. എന്നാൽ, വണ്ണം കുറയ്ക്കാണമെന്നും ആരോഗ്യം കാത്തു സൂക്ഷിക്കണമെന്നും ആഗ്രഹമുണ്ടെങ്കിലും ഇതിനായി കഷ്ടപ്പെടാൻ മടിയുള്ള ആളുകളാണ് നമ്മുടെ ഇടയിൽ ഏറ്റവും കൂടുതൽ. വ്യായമം ചെയ്യാൻ മടിയും സമയമില്ലായ്കയുമെല്ലാം ഇതിന് കാരണമാണ്.
എന്നാൽ, മടിയുള്ളവരും വ്യായാമം ചെയ്യാൻ സമയമില്ലാത്താവരും ഇനി ഈ സമയമില്ലായ്മയും മടിയുമെല്ലാം മാറ്റി വച്ചേ മതിയാവൂ.. യാതൊരു ശാരീരികാധ്വാനവും ഇല്ലാത്തവരാണ് നിങ്ങളെങ്കിൽ, ഇനിമുതൽ ആഴ്ചയിൽ ഒരു രണ്ട് മണിക്കൂർ മാറ്റി വച്ചാൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ശരീരത്തിൽ മാറ്റമുണ്ടാക്കാൻ സാധിക്കും. ഈ രീതിയിൽ പതിയേ… വ്യായാമം നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമാക്കി മാറ്റാൻ സാധിക്കും.
ഒട്ടും വ്യായാമം ശീലമില്ലാത്ത ആളുകളാണ് നിങ്ങളെങ്കിൽ, ആദ്യം ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം വ്യായാമം ചെയ്യാനായി മാറ്റി വയ്ക്കൂ. ഇത് ഒരു പതിവായി മാറിക്കഴിഞ്ഞാൽ, ഈ സമയം, മാറ്റി, ദിവസവും ഒരു മണിക്കൂർ വ്യായാമം എന്ന രീതിയിലേക്ക് മാറ്റാൻ ശ്രമിക്കുക. നടത്തം, സൈക്ലിംഗ് എന്നിവയാണ് ആദ്യം ചെയ്തു തുടങ്ങേണ്ട വ്യായാമ രീതികൾ. ഇത് ശീലമായി കഴിയുമ്പോൾ കാർഡിയോ വർക്ക്ഔട്ടുകളും മറ്റ് കഠിനമായ വ്യായാമങ്ങളും ചെയ്തു തുടങ്ങുക. പതിയെ വർക്കൗട്ടിന്റെ സമയവും രീതിയും മാറ്റി കൊടുക്കുക.
മടിയനായ ഒരു വ്യക്തി ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ എങ്കിലും വ്യായാമം ചെയ്താൽ പോലും അധികം വൈകാതെ മികച്ച ഫലം കാണാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ നിന്നും മാറ്റം വരുത്തി, ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിൽ വ്യായമം ചെയ്തു തുടങ്ങിയാൽ നിങ്ങൾക്ക് ഹൃദ്‌രോഗം വരാനുള്ള സാധ്യത പത്ത് ശതമാനം കൂടി കുറയും. ഇനി അത് മടിയാണെങ്കിൽ ആഴ്ചയിൽ 9 മണിക്കൂർ എങ്കിലും വ്യായാമത്തിനായി സമയം മാറ്റിവച്ചാലും ഹൃദ്‌രോഗ സാധ്യത വലിയ തോതിൽ കുറയും.
Discussion about this post