എടയാർ പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിർമ്മിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് കാരണം പ്രദേശത്തെ 21 ഓളം കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ് വർഷം മുഴുവനും കഴിയുന്നത്. ഓരോ വർഷവും ആറോ ഏഴോ തവണയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. കനത്ത മഴയിൽ കണ്ണവം വനത്തിൽ നിന്നും ഒഴുകിയെത്തിയ വലിയ മരങ്ങളാണ് എടയാർ പുഴയ്ക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ തൂണുകളിൽ തട്ടി നിന്ന് പുഴയ്ക്ക് ഒഴുകാൻ തടസ്സമുണ്ടാക്കി വെള്ളക്കെട്ടിന് കാരണമാകുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ ജലസേചന വകുപ്പിന് ആയിട്ടുമില്ല. ഈ മേഖലയിലെ ജനങ്ങളുടെ തീരാദുരിതം വ്യക്തമാക്കി വിപിൻ ദാസ് എടയാർ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിപിൻ ദാസ് എടയാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,
മഴക്കാലമായാൽ എടയാർ അക്കര ഭാഗത്ത് താമസിക്കുന്ന എൻ്റെ കുടുംബം അടക്കം 21 കുടുംബങ്ങൾളുടെ യാത്ര വെള്ളത്തിൽ വരച്ച വര പോലെയാണ് , ഒന്ന് നടന്ന് പോകാൻ പോലും പ്രയാസമാണ്.
2021ൽ പൂർത്തിയായ റെഗുലേറ്റർ കം ബ്രിഡ്ജിന് മുന്നേ വർഷത്തിൽ ഒന്നോ രണ്ടോ തവണ മലവെള്ളപ്പാച്ചിൽ കുറച്ചു വെള്ളം പുഴയോട് ചേർന്ന് നിൽക്കുന്ന പറമ്പുകളിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രം കയറി പോകുമെങ്കിലും ഇത്രക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ ഈ റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതിനുശേഷം വർഷത്തിൽ ഒന്നോ രണ്ടോ എന്നുള്ളതു മാറി ആറും ഏഴും തവണയൊക്കെയാണ് വെള്ളം കയറുന്നത്, അഥവാ പുഴ ദിശ മാറിയൊഴുകുന്നത് .
ഈ വഴിയിൽ വെള്ളമായാൽ ഇവിടെ താമസിക്കുന്ന 21 കുടുംബങ്ങളിലെ ആർങ്കെങ്കിലും ഒന്ന് ആശുപത്രിയിൽ പോകണമെങ്കിൽ ഒരു കിലോമീറ്റർ നടന്ന് പൂഴിയോട് എത്തണം , പക്ഷേ അതും അത്ര എളുപ്പമല്ല അവിടെയും നടന്നു പോകാൻ പറ്റാത്ത രീതിയിൽ ചെളികൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ വെള്ളം കയറിയാൽ പിന്നെ നമ്മൾ ആരും തന്നെ ജോലിക്കോ ആശുപത്രിയിലോ ഒരു അവശ്യസാധനം വാങ്ങാൻ പോലും പുറത്തു പോകാൻപോലും സാധിക്കില്ല.
കനത്ത മഴയിൽ കണ്ണവം വനത്തിൽ നിന്നും ഒഴുകിയെത്തിയ വലിയ മരങ്ങളാണ് എടയാർ പുഴയ്ക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അഞ്ച് തൂണുകളിൽ തട്ടിനിൽക്കുന്നത്. പുഴയ്ക്ക് ഒഴുകാൻ വഴിയില്ലാതായതോടെ പുഴ കരയെടുക്കാൻ തുടങ്ങി. കോളയാട് പഞ്ചായത്ത് പതിനാലാം വാർഡിൽ എടയാർ പുഴയ്ക്ക് കുറുകെ ചെറുകിട ജലസേചനവകുപ്പ് നിർമ്മിച്ച റഗുലേറ്റർ കം ബ്രിഡ്‌ജിൻ്റെ തൂണുകളിൽ തട്ടിനിൽക്കുന്ന വലിയ മരങ്ങളാണ് പുഴയുടെ ഒഴുക്കിന് തടസ്സമാകുകയും റഗുലേറ്ററിന് ഭീഷണിയാകുകയും ചെയ്യുന്നത്. ഒഴുക്ക് തടസ്സപ്പെട്ടതോടെ പുഴയുടെ ഇരുവശവും ഇടിഞ്ഞ് പറമ്പുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. രണ്ടുവർഷം മുൻപ് അധികൃതർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റഗുലേറ്ററിൽ തങ്ങിനിന്ന മരങ്ങൾ മാറ്റാൻ ശ്രമിച്ചെങ്കിലും റഗുലേറ്റർ കം ബ്രിഡിൻ്റെ സംരക്ഷണ വേലി തകർന്നതിനാൽ പരാജയപ്പെട്ടു. റഗുലേറ്ററിൽ തങ്ങിനിൽക്കുന്ന മുഴുവൻ മരങ്ങളും നീക്കണമെന്നും നമുക്ക് മഴയത്ത് നടന്ന് പോകാൻ പറ്റുന്ന തരത്തിലെങ്കിലും ഒരു വഴി ആക്കിരത്തണമെന്ന് ആരോടൊക്കയോ അപേക്ഷിക്കുന്നു. 🙏
Note : 2021ൽ പണിപൂർത്തിയായ പാലത്തിൻറെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല , പണി പൂർത്തിയായ ഉടനെ പലരും ഫ്ലക്സ് വെക്കാൻ നല്ല ധൃതി കാട്ടുന്നത് കണ്ടിട്ടുണ്ട് 😌
Discussion about this post