തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മണിപ്പാലിൽ ആയിരുന്നു അന്ത്യം. ലോകപ്രശസ്തനായ ഹൃദശസ്ത്രക്രിയ വിദഗ്ധനാണ് അദ്ദേഹം.
അർദ്ധരാത്രിയോടെയായിരുന്നു മരണം. മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ജന്മനാട്ടിൽ എത്തിയ്ക്കും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടർകൂടിയായിരുന്നു. മെഡിക്കൽ രംഗത്തെ സേവനത്തിന് അദ്ദേഹം രാജ്യം പത്മശ്രീയും പത്മവിഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. ആദ്യ ബാച്ചിലെ അംഗമായിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെ ലിവർപൂൾ സർവ്വകലാശാലയിൽ ഉന്നതപഠനം. ഇവിടെ നിന്നുമാണ് ശസ്ത്രക്രിയയിൽ അദ്ദേഹം ബിരുദാനന്തരബിരുദം നേടിയത്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ഫാക്കൽറ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം ചണ്ഡിഗഡിലെ ജോൺസ് ഹോപ്കിൻസ്, ജോർജ്ജ് വാഷിംഗ്ടൺ, യുഎസ്എയിലെ ജോർജ്ജ് ടൗൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതൽ പരിശീലനം നേടി. ഇതിന് ശേഷം ആയിരുന്നു കേരളത്തിൽ എത്തിയത്.
ശ്രീചിത്ര മെഡിക്കൽ കോളേജിലും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. ഏകദേശം 20 വർഷക്കാലം ആയിരുന്നു അദ്ദേഹം ഇവിടെ സേവനം അനുഷ്ഠിച്ചത്.












Discussion about this post