അബുദാബി: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹമോചനം നേടിയ ദുബായ് രാജകുമാരിയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷം. ദുബായ് രാജകുമാരിയും ദുബായ് ഭരണാധികാരിയുടെ മകളുമായ ശെയ്ഖ മഹ്‌റ ബിൻത് ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെതിരെയാണ് മതമൗലികവാദികൾ രംഗത്തെത്തിയിരിക്കുന്നത്. രാജകുമാരിയാണെങ്കിൽ പോലും ഒരു സ്ത്രീയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്നും ഭർത്താവിനോട് മാപ്പ് പറയണമെന്നുമാണ് ചിലർ ആവശ്യപ്പെടുന്നത്. നരകത്തിലെ വിറകുകൊള്ളിയാവും എന്ന രീതിയിലും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ മറുവശത്ത് രാജകുമാരിയുടെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റികളെല്ലാം രാജകുമാരിയെ അഭിനന്ദിച്ചാണ് കമന്റുകൾ ഇടുന്നത്. രാജകുമാരിയുടെ ‘ധൈര്യത്തെയും ധീരതയേയും അഭിനന്ദിച്ചും, ‘ഇത് ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നും അത് നന്മയിലും കയ്പ്പിലും തുടരുമെന്നും അനുകൂലികൾ ഓർമപ്പെടുത്തിയപ്പോൾ വിവാഹമോചനം പക്ഷേ, ഭർത്താവിന്റെ ഭാഗത്തു നിന്നായിരിക്കും ആദ്യമുണ്ടാവുകയെന്ന് ചിലർ കമന്റിൽ അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് ഭർത്താവ് ശെയ്ഖ് മനയുമായി വിവാഹ ബന്ധം വിച്ഛേദിക്കുന്ന രീതിയിൽ രാജകുമാരി ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്. പ്രിയ ഭർത്താവേ, താങ്കൾ മറ്റു സുഹൃത്തുക്കളുമായി തിരക്കിലായ സ്ഥിതിക്ക് ഞാൻ നമ്മുടെ വിവാഹ മോചനം പ്രഖ്യാപിക്കുന്നു എന്നാണ് ഇന്നലത്തെ ശെയ്ഖ മഹ്‌റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. തുടർന്ന് ഭർത്താക്കൻമാർ പരമ്പരാഗത രീതിയിൽ മൂന്ന് വട്ടം ത്വലാഖ് ചൊല്ലുന്നതു പോലെ ‘ഞാൻ താങ്കളെ വിവാഹ മോചനം ചെയ്തു’ എന്ന് അവർ മൂന്നു വട്ടം കുറിക്കുകയും ചെയ്തു. ടെയ്ക്ക് കെയർ, യുവർ എക്‌സ് വൈഫ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. എന്നാൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളോ ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളോ ഇതുവരെ വന്നിട്ടില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായത്. തുടർന്ന് ഒരു വർഷത്തിനു ശേഷം അവർക്കൊരു മകളുണ്ടായി. ആ സമയത്ത് പ്രസവ ശുശ്രൂഷ നൽകിയ തന്റെ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും നന്ദി അറിയിച്ചുകൊണ്ട് ഷെയ്ഖ മഹ്‌റ ഇൻസ്റ്റയിലൊരു പോസ്റ്റിട്ടിരുന്നു
Discussion about this post