വാഷിങ്ടണ്‍: നൂറു കോടി ഉപഭോക്താക്കളുടെ തിളക്കത്തില്‍ ഗൂഗിളിന്റെ ജീമെയിലും ഫേസ്ബുക്കിന്റെ വാട്സ് ആപ്പും. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്പിച്ചെയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം വാര്‍ത്ത ലോകത്തെ അറിയിച്ചത്. ലോകത്തില്‍ ഏഴ് പേരില്‍ ഒരാള്‍ ജീമെയിലോ വാട്സ്ആപ്പോ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
100 കോടി ഉപഭോക്താക്കളുള്ള ഗുഗിളിന്റെ ഏഴാമത്തെ സര്‍വീസാണ് ജീമെയില്. 2015 മേയില്‍ 90 കോടി ഉപഭോക്താക്കളാണ് ജീമെയിലിന് ഉണ്ടായിരുന്നത്. ഒമ്പത് മാസത്തിനിടയില്‍ 10 കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2004ലാണ് ജീമെയില് ബീറ്റ വെര്ഷന് ഗൂഗിള്‍ ലോകത്ത് അവതരിപ്പിച്ചത്.
ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ക്രോം (മൊബൈല്ഡെസ്ക്ടോപ്പ്), ഗൂഗ്ള്‍ മാപ്സ്, ഗൂഗ്ള്‍ പ്ലേ, ആന്‍ഡ്രോയിഡ്, യുട്യൂബ് എന്നിവ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ സെര്‍ച്ച് എന്‍ജിനായ ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷമാണ് വാട്സ്ആപ്പിന്റെ വളര്‍ച്ച ദ്രുതഗതിയിലായത്. ഫേസ്ബുക്ക് നേരത്തെ തന്നെ 100 കോടിയില്‍ എത്തിയിരുന്നു. എന്നാല്‍, ഫേസ്ബുക്കിന്റെ മറ്റ് സര്‍വീസുകളായ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവക്ക് 100 കോടി ക്ലബ്ബില്‍ എത്താനായിട്ടില്ല. പുതിയ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറഞ്ഞു.
Discussion about this post