ലക്‌നൗ : കൻവാർ യാത്രാ റൂട്ടിലെ എല്ലാ ഭക്ഷണശാലകളിലും ഉടമകയുടെ പേര് എഴുതിയ ബോർഡുകൾ പ്രദർശിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീർത്ഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് തീരുമാനം. തീർത്ഥാടകരുടെ സുരക്ഷ നോക്കേണ്ടത് സർക്കാരിന്റെ കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു.
നിർദേശം അനുസരിച്ച് എല്ലാ ഭക്ഷണശാലകളും ഉടമയുടെ പേര് നൽകേണ്ടതുണ്ട് എന്ന് സർക്കാർ അറിയിച്ചു. അതേസമയം കൻവാർ യാത്ര വഴിയുള്ള ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ രേഖപ്പെടുത്താൻ ഉത്തരാഖണ്ഡ് പോലീസും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ധാബകൾ, തെരുവ് ഭക്ഷണ സ്റ്റാളുകൾ എന്നിവ നടത്തുന്ന എല്ലാവരോടും അവരുടെ സ്ഥാപനത്തിൽ ഉടമസ്ഥന്റെ പേര്, ക്യുആർ കോഡ്, മൊബൈൽ നമ്പർ എന്നിവ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരും എന്ന് ഹരിദ്വാറിലെ സീനിയർ പോലീസ് സൂപ്രണ്ട് പ്രമോദ് സിംഗ് ഡോബൽ പറഞ്ഞു.
ജൂലൈ 22 നാണ് കൻവാർ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതേ തുടർന്ന് ഉത്തർപ്രദേശിലുടനീളം ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു
Discussion about this post