ന്യൂഡൽഹി: മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇന്ന് പകൽ ഉണ്ടായ വ്യാപകമായ തകർച്ച ഇന്ത്യൻ ബാങ്കുകളെ എങ്ങനെ ബാധിച്ചുവെന്നറിയാൻ സമഗ്രമായ പരിശോധനയും വിലയിരുത്തലും നടത്തിയെന്ന് റിസർവ് ബാങ്ക്. പത്തോളം ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (എൻബിഎഫ്‌സി) മാത്രമാണ് ഏതെങ്കിലും രീതിയിലുള്ള ചെറിയ തടസ്സങ്ങൾ നേരിട്ടതെന്ന് റിസർവ് ബാങ്ക് വെളിപ്പെടുത്തി, അവ തന്നെ ഒന്നുകിൽ പരിഹരിച്ചു കഴിഞ്ഞതോ അല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ പോകുന്നതോ ആയ പ്രശ്നങ്ങൾ മാത്രമാണെന്നും ആർ ബി ഐ പറഞ്ഞു.
മിക്ക ബാങ്കുകളുടെയും നിർണായക സംവിധാനങ്ങൾ ക്ലൗഡിൽ ഹോസ്റ്റ് ചെയ്തിട്ടില്ലെന്നും ചുരുക്കം ചിലർ മാത്രമേ സൈബർ സുരക്ഷയ്ക്കായി ക്രൗഡ്‌സ്ട്രൈക്ക് ടൂൾ സ്വീകരിച്ചിട്ടുള്ളൂവെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. അതെ സമയം പ്രവർത്തനക്ഷമതയും തുടർച്ചയും നിലനിർത്തുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അതിൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് നിർദ്ദേശവും നൽകി.
മൊത്തത്തിൽ, റിസർവ് ബാങ്കിൻ്റെ ഡൊമെയ്‌നിലെ ഇന്ത്യൻ സാമ്പത്തിക മേഖല ആഗോള തകർച്ചയിൽ നിന്ന് ഏറെക്കുറെ സുരക്ഷിതമാണെന്നും ,” ആർബിഐ പറഞ്ഞു.
Discussion about this post