ന്യൂഡൽഹി: ഉന്നത പരിശീലനം നേടിയ പാകിസ്ഥാൻ ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞുകയറുന്നത് കണക്കിലെടുത്ത്, പ്രദേശത്ത് സേനാ വിന്യാസം പുനഃക്രമീകരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ആർമി. രഹസ്യാന്വേഷണ വിവരങ്ങളും സുരക്ഷാ ആവശ്യകതകളും അനുസരിച്ചാണ് ഈ നിലപാടിലേക്ക് ഇന്ത്യൻ ആർമി എത്തിയിരിക്കുന്നത്.
ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാൻ മേഖലയിൽ പ്രവേശിച്ച പാക്കിസ്ഥാനിൽ നിന്നുള്ള 50 മുതൽ 55 ഓളം എണ്ണം വരുന്ന ഭീകരരെ വേട്ടയാടാൻ ഇന്ത്യൻ സൈന്യം 500 ഓളം പാരാ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകളെ പ്രദേശത്ത് വിന്യസിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
രഹസ്യാന്വേഷണ ഏജൻസികളും പ്രദേശത്ത് തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്, തീവ്രവാദികളെ പിന്തുണയ്ക്കുന്ന ഒളിവിലുള്ള പ്രവർത്തകർ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ തകർക്കുവാൻ തന്നെയാണ് സൈന്യം രംഗത്തിറങ്ങിയിരിക്കുന്നത്. ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി
Discussion about this post