പ്രസിദ്ധമായ കൻവാർ തീർത്ഥാടന യാത്രാ റൂട്ടിലെ ഭക്ഷണശാലകളുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട വിവാദ ഉത്തരവ് പിൻവലിക്കാൻ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിന്ദു ദേവന്മാരുടെയും ദേവിമാരുടെയും ചിത്രം വച്ച് കൊണ്ടുള്ള കട നടത്തി ഹിന്ദുക്കളെ പറ്റിക്കുന്ന ചില പ്രേത്യേക മതസ്ഥരുടെ ഇടപാട് ഒരു തരത്തിലും അനുവദിച്ചു തരില്ല എന്ന് സംശയത്തിന് ഇട നൽകാത്ത വിധം തുറന്നു പറഞ്ഞിരിക്കുകയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിന്ദു ദേവന്മാരുടെയും ദേവിമാരുടെയും ചിത്രം വച്ച കടകളിൽ കയറി ഹിന്ദു സന്യാസിമാരും തീർത്ഥാടകരും ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്,
എന്നാൽ ഇതിൽ പലതും തീർത്ഥാടകർക്ക് നിഷിദ്ധമായ മാംസാഹാരങ്ങൾ കൈകാര്യം ചെയ്യുന്നവയാണ് എന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് ഈ നടപടി യോഗി സർക്കാർ കൈ കൊണ്ടത്.
ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ വക്താവ് പറഞ്ഞു. “ഹിന്ദു ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ തീർത്ഥാടന വേളയിൽ ശല്യമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകിയത്… സംസ്ഥാനത്തെ എല്ലാ കൻവാർ യാത്രാ റൂട്ടുകളിലും ഈ ഉത്തരവ് നടപ്പിലാക്കണം,” അദ്ദേഹം പറഞ്ഞു.
മുഴുവൻ തീർത്ഥാടന സമയത്തും യാത്രയുടെ പവിത്രത നിലനിർത്തുവാനും കൻവാരിയർ ആചാരങ്ങൾ പാലിക്കുവാനും . വൃത്തിയുള്ളതും ശുദ്ധവുമായ സസ്യാഹാരം നൽകുന്നതുമായ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിക്കാനാണ് തീർത്ഥാടകർ ഇഷ്ടപ്പെടുന്നത്
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 ൽ ലൈസൻസ് ഉടമ തൻ്റെ ഔട്ട്‌ലെറ്റിൽ ഉടമസ്ഥൻ്റെ ലൈസൻസും പേരും പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2014ലെ വഴിയോരക്കച്ചവട നിയമത്തിലും ഇതുതന്നെയാണ് സ്ഥിതി. സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിന് പിന്നിലെ ഈ വിവാദങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.
തിങ്കളാഴ്ച, ചില ഹിന്ദു തീർത്ഥാടകരുടെ ആവശ്യത്തെത്തുടർന്നാണ് “ആശയക്കുഴപ്പം” ഒഴിവാക്കാൻ കൻവാർ യാത്രാ റൂട്ടിലെ എല്ലാ ഭക്ഷണശാലകൾ, കടകൾ, ഭക്ഷണ വണ്ടികൾ, റെസ്റ്റോറൻ്റുകൾ എന്നിവടങ്ങളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ മുസാഫർനഗർ പോലീസ് ഉത്തരവിട്ടത്.
ഇവിടെ മാത്രമല്ല സഹരൻപൂരിലും ഷംലിയിലും സമാനമായ ഉത്തരവുകൾ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവിൽ മതത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും, ഭക്ഷണ വിൽപനക്കാരുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിനും മുസ്ലീം വ്യാപാരികളെ പാർശ്വവത്കരിക്കുന്നതിനുമാണ് ഈ നീക്കമെന്ന് പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ആരോപിക്കുന്നത്.
Discussion about this post