കാലവർഷം തകർത്തുപെയ്യുന്ന കർക്കിടകം. രാമായണശീലുകൾ മുഴങ്ങുന്ന ഈ പുണ്യമാസത്തിൽ പുതുവർഷം ഐശ്വര്യപൂർണമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയാലോ? ശിവപ്രീതി ഈ പ്രത്യേക മാസം നേടുന്നത് നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. ബില്വപത്ര പുഷ്പാഞ്ജലി, മ്യത്യുഞ്ജയ പുഷ്പാഞ്ജലി എന്നീ രണ്ട് വഴിപാടുകൾ കർക്കിടമാസം അവസാനിക്കും മുൻപേ ചെയ്യുന്നത് നല്ലതാണ്. ഇവ രണ്ടും ഒരുമിച്ച് ഒരേ സമയത്ത് തന്നെ നടത്തണം. എന്നാലേ ഗുണം ലഭിയ്ക്കൂ.
ദോഷഫലങ്ങൾ അകറ്റാൻ ഈ വഴിപാട് എത്ര തവണ വേണമെങ്കിലും ആരുടെ പേരിൽ വേണമെങ്കിലും നടത്താവുന്നതാണ്. ഇത് ചെയ്താൽ ഒരു വർഷം മുഴുവൻ അതിന്റ സദ്ഫലം നീണ്ടു നിൽക്കും. അതിന്റെ ഗുണഫലങ്ങൾ ലഭിയ്ക്കും. ഇത് രാവിലെ ചെയ്യുന്നതാണ് ഏറെ നല്ലതാണ്. രോഗദുരിതങ്ങൾ അനുഭവിയ്ക്കുന്നവർ ഇത് ചെയ്യുക.
പുഷ്പാഞ്ജലി ആയുരാരോഗ്യസൗഖ്യം നേടിത്തരാൻ ഏറെ നല്ലതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയാണ് ഇത് നൽകുന്ന മറ്റൊരു ഗുണം. സമ്പത്സമൃദ്ധി നേടാൻ സാധിയ്ക്കും. ഇഷ്ടകാര്യലബ്ദി, ആഗ്രഹസിദ്ധി എന്നിങ്ങനെ ഈ രണ്ടു പുഷ്പാഞ്ജലികൾ ഒരുമിച്ച് നടത്തിയാൽ ലഭിയ്ക്കുന്ന ഫലം പലതാണ്.
ശ്രീകൃഷ്ണ ക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ഈ കർക്കിടത്തിൽ പോയി കാര്യസാധ്യത്തിന് വേണ്ടി ചെയ്യാവുന്ന വഴിപാടുണ്ട്. വിഷ്ണുഭഗവാന്റെ അംശമായ ക്ഷേത്രത്തിൽ. ഇത് വ്യാഴാഴ്ച ചെയ്യണം. ഭഗവാന് നെയ് വിളക്ക് കഴിച്ച് ഭാഗ്യസൂക്താർച്ചന നടത്തുക.
Discussion about this post