ബംഗളൂരു : കർണാടക ഷിരൂരിൽ മണ്ണിടിച്ചില്ലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തി രക്ഷിക്കാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. റഡാർ പരിശോധന നാലാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്. ലോറി ഇത് വരെ കണ്ടെത്താനായില്ല.
അതേസമയം റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ വ്യക്തതയില്ലാത്ത 3 സിഗ്നലുകളാണ് കിട്ടിയിരിക്കുന്നത് എന്നും കളക്ടർ കൂട്ടിച്ചേർത്തു. ചെളി നിറഞ്ഞ മണ്ണായതിനാൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി നേരിടന്നത് എന്ന് രക്ഷാസംഘം പറഞ്ഞു. രണ്ട് സംഘമായാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
തിരച്ചിലിൽ തൃപിതികരമല്ലെന്ന് അർജുന്റെ കുടുംബം അറിയിച്ചു. പരിശോധനയിൽ അർജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തിരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.
Discussion about this post