ന്യൂഡൽഹി: കൻവാർ യാത്ര വഴിയുള്ള ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തിനെതിരെ രംഗത്തെത്തിയ നടൻ സോനു സൂദിനെ വിമർശിച്ച് ബിജെപി എംപി നടി കങ്കണ റണാവത്ത്. കടകളിൽ ഹലാലിനു പകരം മനുഷ്യത്വം നൽ്കണം എന്ന് നടി പറഞ്ഞു.
കടയുടെ നെയിംപ്ലേറ്റുകളിൽ ‘മനുഷ്യത്വം’ മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് പ്രസ്താവിച്ചുകൊണ്ട് സോനു സൂദ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു: ‘എല്ലാ കടകളിലും ഒരു നെയിംപ്ലേറ്റ് മാത്രമേ ഉണ്ടാകൂ എന്നായിരുന്നു സോനു സൂദിന്റെ പോസ്റ്റ്
ഒരാൺകുട്ടി മാവിൽ തുപ്പി റൊട്ടി തയ്യാറാക്കുന്ന വീഡിയോ സോനു ന്യായീകരിച്ചാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.നമ്മുടെ ശ്രീറാം ജി ശബരി രുചിച്ച പഴങ്ങൾ കഴിച്ചു, എനിക്ക് എന്തുകൊണ്ട് അവ കഴിക്കാൻ കഴിയില്ല? അക്രമത്തെ അഹിംസ കൊണ്ട് പരാജയപ്പെടുത്താം സഹോദരാ. മാനവികത അചഞ്ചലമായി നിലനിൽക്കണം. ജയ് ശ്രീറാം എന്നായിരുന്നു പോസ്റ്റ്.
ഇതിനെതിരെ ഞെട്ടിക്കുന്ന വാർത്തകൾ… ആളുകളുടെ ഭക്ഷണത്തിൽ തുപ്പുന്നതിനെ ബോളിവുഡ് നടൻ സോനു സൂദ് ന്യായീകരിക്കുന്നു. ഒരു ദുഷ്ടൻ ഭക്ഷണത്തിൽ തുപ്പുന്നത് ശ്രീരാമൻ ശബരിയുടെ പഴങ്ങൾ തിന്നുന്നതിന് തുല്യമാണ്. ശ്രീരാമന് ശബരിയുടെ കായ തിന്നാൻ കഴിയുമെങ്കിൽ തുപ്പിയ റൊട്ടി കഴിക്കാനാകാത്തത് എന്തുകൊണ്ട്? തുപ്പൽ നടപടിയെ ‘മനുഷ്യത്വത്തിന്റെ’ പ്രവൃത്തിയായി വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. ‘മനുഷ്യത്വം തകരാതെ നിലനിൽക്കണം’ എന്ന് അദ്ദേഹം പറഞ്ഞു. എന്നായിരുന്നു കങ്കണ ഒരു പോസ്റ്റിൽ കുറിച്ചത്.
അടുത്തതായി ദൈവത്തെയും മതത്തെയും കുറിച്ചുള്ള തന്റെ വ്യക്തിപരമായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി സോനു ജി സ്വന്തം രാമായണം സംവിധാനം ചെയ്യുമെന്ന് നിങ്ങൾക്കറിയാം. വഹ് ക്യാ ബാത് ഹേ ബോളിവുഡ് സേ ഏക് ഔർ രാമായണം എന്നും കങ്കണ കുറിച്ചു.
Discussion about this post