ന്യൂഡൽഹി: തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് 21 നും 31 നും ഇടയിൽ പ്രായമുള്ളവരാണെന്ന് പഠനം. ഇന്ത്യൻ വെൽനസ് കമ്പനിയായ യുവർദോസ്ത് (your DOST) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തൽ.5,000 ലധികം ഇന്ത്യക്കാരായ ജീവനക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ.
വർക്ക് ഫ്രം ഹോം ജോലികൾ ഉൾപ്പെടെ തൊഴിൽ സാഹചര്യങ്ങളിൽ തന്നെ ഉണ്ടായ മാറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് 21 നും 30 നും ഇടയിൽ പ്രായമുള്ളവരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.41 നും 50 നും ഇടയിൽ പ്രായമുള്ളവര്‍ക്ക് കൂടുതൽ വിശ്രമസമയം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
31 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് സമ്മർദ്ദം അനുഭവിക്കുന്ന രണ്ടാമത്തെ വിഭാഗം , അതിൽ 59.18 ശതമാനം പേർ ഉയർന്ന അളവിലുള്ള ഉത്കണ്ഠ അനുഭവിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രായമായ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ചെറുപ്പക്കാരായ ആളുകൾ തയ്യാറാകുന്നുവെന്ന സൂചനയാണ് ഇതെന്നും കുടുംബം, സുഹൃത്തുക്കൾ തുടങ്ങി നിരവധി വിഷയങ്ങൾ ഇവരെ അലട്ടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post