ന്യൂഡൽഹി: ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാക്കാൻ 4,958 കോടി രൂപയുടെ 61 പദ്ധതികൾക്ക് അംഗീകാരം നൽകി ഇന്ത്യ. ഭൂട്ടാന്റെ വികസനത്തിന് വേണ്ടി 10000 കോടി രൂപയുടെ പദ്ധതികളാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്. ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ.
കണക്ടിവിറ്റി, ഇൻഫ്രാസ്ട്രക്ചർ, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, കപ്പാസിറ്റി ബിൽഡിംഗ്, ഇൻഡസ്ട്രിയൽ പാർക്കുകൾ, സ്‌പോർട്‌സ്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഇ-മൊബിലിറ്റി, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന പദ്ധതികൾക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ഭൂട്ടാൻ വിദേശകാര്യ മന്ത്രി പെമ ചോഡനും തിംഫുവിൽ വച്ച് നടത്തിയ ചർച്ചകളിലാണ് അംഗീകാരം ലഭിച്ചത്.
രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇന്ത്യ തുടർച്ചയായി നൽകുന്ന പിന്തുണക്ക് ഭൂട്ടാൻ സർക്കാർ ഇന്ത്യയോട് നന്ദി അറിയിച്ചു.
Discussion about this post