കൊച്ചി: മലയാള സിനിമാ മേഖലയിലെ ചില സംവിധായകർ സിനിമ എടുക്കുമ്പോൾ ഒരു പ്രേത്യേക വിഭാഗം മാത്രം വില്ലന്മാർ ആയി വരുന്നുവെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. മട്ടാഞ്ചേരി മാഫിയ എന്ന് വിളിക്കപ്പെടുന്ന ഇവരുടെ സിനിമകൾ മുഴുവൻ കള്ളും കഞ്ചാവും, അക്രമവും ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പ്രോത്സാഹനം ആണെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി.
“മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പറഞ്ഞത് സന്തോഷ് പണ്ഡിറ്റ് അല്ല. നേരത്തെ മുതൽ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഞാൻ കണ്ടുപിടിച്ച ഒരു മാഫിയ അല്ല മട്ടാഞ്ചേരി മാഫിയ. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ സംവിധായകയുടെ ഭർത്താവ് നടത്തിയ വെളിപ്പെടുത്തലിന് ശേഷമാണ് ഞാൻ രംഗത്ത് വന്നത്.
ഈ മാഫിയയുടെ സിനിമകളിൽ വില്ലനായി എപ്പോഴും നായർ, നമ്പൂതിരി, മേനോൻ ജാതികളാണ്. അവരെ മോശക്കാരായും വില്ലന്മാരായും ചിത്രീകരിക്കുകയാണ് സിനിമകളിൽ. ഈ വിവാദങ്ങൾക്കൊന്നും തുടക്കമിട്ടത് ഞാനല്ല.
“ഈ പറയപ്പെടുന്ന ആൾക്കാരുടെ പല സിനിമകളുടെയും പേരുതന്നെ കഞ്ചാവിൽ തുടങ്ങുന്നതാണ് . ഇവരുടെ സിനിമകളിൽ കൂടുതലും കാണിക്കുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതാണ്. ഇവർ ഇത് നിരന്തരം കാണിച്ചതുകൊണ്ടാണ് മട്ടാഞ്ചേരി മാഫിയ എന്ന പേര് ഇവർക്ക് വന്നത്. 2014 മുതലാണ് മലയാള സിനിമയിൽ മട്ടാഞ്ചേരി മാഫിയ കടന്നു വരുന്നത്”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു
Discussion about this post