നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ; റൂട്ട് മാപ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: നിപ ബാധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു.
ബ്രൈറ്റ് ട്യൂഷൻ സെന്റര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള തിയ്യതികളിൽ വിദ്യാർത്ഥി സന്ദർശിച്ചിട്ടുണ്ട് സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ദയവ് ചെയ്ത കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 214 പേർ . ഇതില്‍ തന്നെ അടുത്തിടപഴകിയത് 60 പേരാണ് എന്ന് സൂചന. ഇവരെ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി വേണ്ട നടപടികൾ തുടർന്ന് ആരോഗ്യവകുപ്പ് .
നിലവിൽ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് ഉടൻ തന്നെ പ്രസിദ്ധീകരിക്കും. രോഗിയുമായി സമ്പർക്കത്തിൽ ആ സ്ഥലത്ത് ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
Discussion about this post